കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഐസിടി അധിഷ്ഠിത കോഴ്സുകള്‍ ഓണ്‍ലൈന്‍ മോഡില്‍ ലഭ്യമാക്കുന്നതിനായി കൈറ്റ് തയാറാക്കിയ ഓണ്‍ലൈന്‍ പരിശീലന സംവിധാനമാണ് കൂള്‍ (KOOL). ഈ സംവിധാനമുപയോഗിച്ച് കേരളത്തിലെ ഇരുപത്തിഅയ്യായരിത്തിനു മുകളില്‍ അധ്യാപകര്‍ ഇതിനോടകം അടിസ്ഥാന ഐസിടി പരിശീലനം (Basic ICT Training) നേടിക്കഴിഞ്ഞു.
ഇതിന്റെ തുടര്‍ച്ചയായി കൈറ്റ് ഒരുക്കിയിരിക്കുന്ന ഏതാനും ചില പുതിയ ഹ്രസ്വ കാല ഓണ്‍ലൈന്‍ കോഴ്സുകളാണ് താഴെ കൊടുത്തിരിക്കുന്നത്. പൊതു ജനങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതില്‍ പങ്കാളികളാകാം. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മോഡില്‍ നടക്കുന്ന കോഴ്സ് വീട്ടിലിരുന്നു തന്നെ പൂര്‍ത്തിയാക്കാവുന്നതാണ്.
