AI Essentials - Batch 3
കൈറ്റ് പൊതുജനങ്ങൾക്കായി നടത്തുന്ന കോഴ്സുകളുടെ ശ്രേണിയിലേയ്ക്ക് ഒരു പുതിയ സർട്ടിഫിക്കറ്റ് കോഴ്സ് കൂടി എത്തുകയാണ്. ദൈനം ദിന പ്രവർത്തങ്ങളിൽ നിർമിതബുദ്ധി സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി നേടുന്നതിന് പഠിതാക്കളെ സഹായിക്കുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. പ്രായോഗിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പഠന വിഭവങ്ങൾ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും ഓണ്‍ലൈന്‍ മോഡിൽ നടക്കുന്ന കോഴ്സ് വീട്ടിലിരുന്നു തന്നെ പൂര്‍ത്തിയാക്കാം. രജിസ്ട്രേഷന്‍ ഫീസ് 2360/- രൂപയാണ്. നാലാഴ്ച കൊണ്ട് കോഴ്സ് പൂർത്തിയാക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് KITE സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
എന്തുകൊണ്ട് AI Essentials : ഓഫീസ് ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റു ദൈനംദിന ആവശ്യങ്ങൾക്കും നിർമിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ കോഴ്സ് ചർച്ച ചെയ്യുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടുയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേയ്ക്കുള്ള ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിനും കലയിലും എഴുത്തിലും അഭിരുചിയുള്ളവർക്ക് പുതിയ ഡെമോൺസ്ട്രേഷൻ ടൂളുകൾ പരിചയപ്പെടുന്നതിനും ഈ കോഴ്സ് സഹായിക്കുന്നു. നിർമിതബുദ്ധി സങ്കേതങ്ങൾ ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവയുമായി നല്ല രീതിയിലുള്ള ആശയ വിനിമയം നടത്താനുള്ള ശേഷി കൂടി ഓരോരുത്തരും നേടേണ്ടതുണ്ട്. ഇതിനുള്ള പ്രത്യേക പരിശീലനം പ്രോംപ്റ്റ്എഞ്ചിനീയറിംഗ് എന്ന സെഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സങ്കേതിക പദങ്ങൾ ലളിതമായി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നു എന്നതും ഈ കോഴ്സിന്റെ പ്രത്യേകതയാണ്.
ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും അവതാരകർക്കും കലാപരമായ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്കും സാധാരണക്കാർക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന പ്രസ്തുത കോഴ്സിന്റെ രജിസ്ട്രേഷൻ April 24 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ കൈറ്റ് വെബ്സൈറ്റിൽ (kite.kerala.gov.in).
Course Details
-
Module 1: Artificial Intelligence at Your Fingertips
- ★ Using Artificial Intelligence to prepare applications, to Plan trips
- ★ Malayalam prompting, Write stories from images, Translate prompts
- ★ Prepare resumes, Prepare speeches
- ★ Search vs. Prompting, When does AI make mistakes?
- ★ The beginning of Artificial Intelligence, The growth of Artificial Intelligence, Future possibilities of Artificial Intelligence
Module 2: AI Art Gallery- ★ Create images suitable for poems, Remove unwanted objects from images, Photo retouching
- ★ Add color to black-and-white images, Photos for official purposes, Create avatar images
- ★ Change the background of an image, Design logos, Create new logos from logo templates
- ★ Generate 3D models using prompts, Convert 2D images into 3D models
Module 3: Mastering AI- ★ Prompting techniques in detail
- ★ Text summarization, Bulleted lists, Summarize text from PDFs
- ★ AI document automation
- ★ Generate questions and answers, Create questions based on videos
- ★ Table creation, Table generation, Rows and columns in tables, Sorting tables as per instructions
Module 4: AI in Everyday Life- ★ AI as eyes for the visually impaired
- ★ Travel guide
- ★ Study assistant
- ★ AI music, Karaoke
- ★ Coding companion
- ★ Voice conversion, Video creation
- ★ AI terminologies
-
Assignments: The participants must submit 4 compulsory assignments ( One per Week) during the course.
Online Test: An online test will be conducted at the end of the course.
Note: Participants those achieved Above 59% Score in Assignments and Online test will be awarded with Course Completion Certificate (with Grade).
