• koolpayments@kite.kerala.gov.in
  • +91-471-2529800
  • Mon - Sat: 10:00 AM- 5:30 PM

Linux DTP (Scribus)..

ഒരു സ്വതന്ത്ര ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് സ്ക്രെെബസ്. പേജുകള്‍ ലേ ഔട്ട് നിർമ്മിക്കാനും അതിന്റെ ഗ്രാഫിക് പ്രമാണങ്ങൾ സൃഷ്ടിക്കാനും അനുയോജ്യമായ ഒരു സോഫ്റ്റ്‍വെയറാണ് ഇത്. അഡോബ് സീരീസിന്റെ ഇൻ‌ഡെസൈൻ, പേജ് മേക്കര്‍, തുടങ്ങിയ ഡി ടി പി സോഫ്റ്റ്‍വെയറിന് തുല്യമായ നിരവധി സാധ്യതകൾ ഉളള അപ്ലിക്കേഷനാണ് സ്ക്രെെബസ്. പി‌ഡി‌എഫ്, ഇമേജ് ഫോർ‌മാറ്റ് എന്നിവയുൾ‌പ്പെടെ വ്യത്യസ്ത ഫോര്‍മാറ്റുകളിലേക്ക് ഇതില്‍ നിന്ന് എക്‌സ്‌പോർട്ടുചെയ്യാന്‍ സാധിക്കും. അച്ചടിക്കുന്നതിനോ വെബിനോ ഉതകുന്ന രീതിയില്‍ CMYK അല്ലെങ്കിൽ RGB കളർ മോഡ് കൈകാര്യം ചെയ്യാനും കഴിയും. ജ്യാമിതീയ ചിത്രങ്ങളും മറ്റ് വിവിധ വെക്റ്റർ ഇമേജുകളും കൈകാര്യം ചെയ്യാനും സ്‌ക്രെെബസില്‍ സാധിക്കും.

എന്തുകൊണ്ട് സ്ക്രെെബസ് : വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ മാത്രമേ ഡി ടി പി ജോലികള്‍ സാധിക്കൂ എന്ന ഒരു നില ഇപ്പോഴും പിന്തുടരുന്നവരുണ്ട്. എന്നാല്‍ ഒാപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോ മില്‍ ‍ഡി ടി പി ചെയ്യുന്നതിന് സ്‌ക്രെെബസിന്റെ സാധ്യതകള്‍ വിശാലമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നതു കൊണ്ടുതന്നെ നമുക്ക് ഇഷ്ടാനുസരണം കെെകാര്യം ചെയ്യാം. ടെക്സ്റ്റുകൾ, ഫോട്ടോകൾ, ലോഗോകൾ മുതലായവ ഭംഗിയായി ലേ ഔട്ട് ചെയ്യാന്‍ സ്ക്രെെബസ് ഉത്തമമാണ്. മാഗസിൻ, ഫോട്ടോ ബുക്ക്, ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ട് നിർമ്മിക്കാനും ഡിസെെന്‍ ചെയ്യാനും ഒക്കെ സാധിക്കുന്ന മികച്ച സോഫ്റ്റ്‍വെയര്‍. ബിസിനസ് കാർഡുകൾ, പോസ്റ്റ്കാർഡുകൾ, ബുക്ക് കവറുകൾ, ഫ്ലൈയറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലഘുചിത്രങ്ങൾ, ബയോഡാറ്റകൾ, പ്രോജക്റ്റ് അവതരണങ്ങൾ എന്നിവ മിഴിവോടെ തയ്യാറാക്കാന്‍ സ്ക്രെെബസ് കൊണ്ട് സാധിക്കും. വരകള്‍ക്കും അക്ഷരങ്ങള്‍ക്കും വെക്ടര്‍ ഗുണമേന്മയുള്ളതു കൊണ്ടുതന്നെ പ്രിന്റിംഗിലോ, കാഴ്ചയിലോ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. വിന്‍ഡോസ് കംപ്യൂട്ടറുകളിലും, ലിനക്സ്, ഉബുണ്ടു കംപ്യൂട്ടറുകളിലും സ്ക്രെെബസ് നന്നായി പ്രവര്‍ത്തിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ സോഫ്റ്റ്‍വെയറും ലഭ്യമാണ്. ഡിസെെനിങ് മനോഭാവവുമുള്ളവര്‍ക്ക് അനന്ത സാധ്യതകളാണ് സ്ക്രെെബസില്‍ ലഭിക്കുന്നത്.

Course Details

Mode of Training
  • Four Weeks (Online), LMS Based: Monitoring, Delivery of course materials, Assignment submission and Evaluation through LMS (KOOL). Video conferencing
Materials
  • Video Tutorials, Manuals and Notes (PDF), Discussion forum and Chat sessions, Video conferencing (1 per week)
Syllabus
  • Understand the Software environment, Create and Export documents, Master the different tools, Manage the shapes, images, styles, colors, strokes, gradients, etc. Object and text properties, QR code and Bar code, Make creative letterheads, Business cards , Logos etc. Design and layout books magazines, project reports etc. Manage the pages, Masterpage settings, Align, distribute, group, lock and organise objects. Path tools, Import and edit images, Add and edit text, Create layouts and designs, Create graphic documents, Designing Brochure, Posters, Notices. News Papers- layout and design, PDF Presentations etc. Making monthly and yearly picture calender. Handling various types of DTP works using Scribus.
Course Completion
  • Assignments: The participants must submit 4 compulsory assignments ( One per Week) during the course.
    Online Test: An online test will be conducted at the end of the course.
    Note: Participants those achieved Above 59% Score in Assignments and Online test will be awarded with Course Completion Certificate (with Grade).
Medium
  • Malayalam / English